പ്രയാഗിലെ കിടക്കുന്ന ഹനുമാൻ [Resting Position ]
പ്രയാഗിലെ [അലഹബാദ് ] ഹനുമാൻ ക്ഷേത്രം വളരെ പ്രസിദ്ധമാണ്. കിടക്കുന്ന രൂപത്തിലുള്ള ഹനുമാൻ പ്രതിഷ്ഠയാണ് ഇവിടുള്ളത്. ലങ്കാദഹനത്തിന് ശേഷം ഉള്ള വരവാണ്. രാവണ നിഗ്രഹത്തിന് ശേഷം ശ്രീരാമനോടൊപ്പം, അയോദ്ധ്യയിലേക്കുള്ള മടക്കയാത്രയിൽ, വിശ്രമിക്കാനായി ഹനുമാൻ തിരഞ്ഞെടുത്ത സ്ഥലമാണിത്. ശരീരമാസകലമുള്ള മുറിവുകളുമായി, ത്രിവേണി സംഗമത്തിലെ മാസ്മരികമായ അന്തരീക്ഷത്തിൽ, വിശ്രമത്തിലാണ് ഈ മൂർത്തി. പ്രയാഗിന്റെ കാവല്ക്കാരനായി ഈ ഹനുമാൻ അറിയപ്പെടുന്നു.
പ്രയാഗിലെ കിടക്കുന്ന ഹനുമാൻ |
അയോദ്ധ്യയിലെ ഹനുമാൻ നഗരമദ്ധ്യത്തിൽ തന്നെ സ്ഥിതി ചെയ്യുന്നു. 76 പടികൾ കയറി വേണം ക്ഷേത്രത്തിലെത്തുവാൻ. ഇത് ഒരു ഗുഹാ ക്ഷേത്രമാണ് . അയോദ്ധ്യയുടെ കാവൽക്കാരനായി, ഇരിക്കുന്ന രൂപത്തിലുള്ള ഹനുമാൻ പ്രതിഷ്ഠയാണ് ഇവിടുള്ളത്. അയോദ്ധ്യയിലെത്തുന്നവർ ആദ്യം ഇവിടെ വന്ന് ഹനുമാൻജിയെ ദർശിച്ചതിന് ശേഷമാണ് മറ്റ് ക്ഷേത്രങ്ങളിലേയ്ക്ക് പോകുന്നത്. അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രം പോലെ പ്രസിദ്ധമാണ് ഈ ഹനുമാൻ ക്ഷേത്രവും.
അയോദ്ധ്യയിലെ ഇരിക്കുന്ന ഹനുമാൻ |
നൈമിശാരണ്യത്തിലെ നില്ക്കുന്ന ഹനുമാൻ [ Standing Position ]
നൈമിശാരണ്യത്തിലെ ഹനുമാൻ, 18 അടി ഉയരത്തിൽ , രാമലക്ഷ്മണൻമാരെ, തോളിൽ വഹിച്ചു കൊണ്ട്, നില്ക്കുന്ന രൂപത്തിലുള്ള ഒരു പ്രതിഷ്ഠയാണ് ഇവിടുള്ളത്. ഇത് ഒരു സ്വയംഭൂ ഹനുമാൻ ബിംബമാണെന്ന് കരുതുന്നു. രാവണന്റെ പിടിയിൽ നിന്ന് രാമലക്ഷ്മണൻമാരെ മോചിപ്പിച്ചു കൊണ്ടുള്ള ഒരു വരവാണിതെന്ന് പറയെപ്പെടുന്നു. തെക്ക് ദിക്കിലേക്ക് നോക്കി നിൽക്കുന്നതിനാൽ ദക്ഷിണേശ്വര ഹനുമാൻ എന്നും അറിയപ്പെടുന്നു.
നൈമിശാരണ്യത്തിലെ നില്ക്കുന്ന ഹനുമാൻ |
No comments:
Post a Comment