ഈ ക്ഷേത്രം പതിനഞ്ചാം നൂറ്റാണ്ടിൽ നിർമ്മിച്ചതാണെന്ന് പറയപ്പെടുന്നു. സതീദേവിയുടെ വക്ഷസ്സ് വീണ സ്ഥലമാണിതെന്ന് കരുതുന്നു. അതിന്റെ സൂചകമെന്നോണം രണ്ട് ഉരുണ്ട കല്ലുകൾ സ്ഥാപിച്ചിട്ടുണ്ട്. 'പാലനപീഠം' എന്ന പേരിലും ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്. ഏകദേശം 200 പടികൾ കയറി വേണം ക്ഷേത്രത്തിലെത്തുവാൻ.
പതിനെട്ടു ശക്തിപീഠങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട മൂന്നു ശക്തിപീഠങ്ങളിൽ ഒന്നാണിത്. കാമാഖ്യയിലെ കാമരൂപിണി [സൃഷ്ടി], ഗയയിലെ മംഗള ഗൌരി [സ്ഥിതി] , ഉജ്ജയിനിലെ മഹാകാളി [സംഹാരം] എന്നിവയാണ് ആ മൂന്നു ശക്തിപീഠങ്ങൾ.
ചെറിയ ഒരു ക്ഷേത്രമാണിത്. ഒരേ സമയം മൂന്ന് നാല് ഭക്തർക്ക് മാത്രമേ അകത്ത് പ്രവേശിക്കാൻ കഴിയുകയുള്ളൂ. അതിശക്തമായ ഊർജ്ജ പ്രഭാവം ഇവിടെ അനുഭവിക്കാൻ കഴിയും.
ക്ഷേത്രത്തിലെ ജനാർദ്ദന സന്നിധിയിൽ, ജീവിച്ചിരിക്കുന്നവർക്ക് വേണ്ടി ശ്രാദ്ധം ചെയ്യുവാൻ കഴിയും. തന്റെ മരണശേഷം ശ്രാദ്ധം ചെയ്യുവാൻ ആരും ഇല്ലാതിരിക്കുന്നവർക്കു ഇത്
ഗുണപ്രദമാണ്. ശിവൻ, ഗണപതി, കാളിമാതാ സന്നിധികളും ഇവിടെയുണ്ട്.
പ്രദീപ് ജി, വളരെ നന്നായിരിക്കുന്നു. വെറുതെ ഇരിക്കുമ്പോള്‍ കുത്തിക്കുറിക്കുന്നതാണെങ്കിലും എന്നെപ്പോലെ ഉള്ളവര്‍ക്ക് വളരെ ഉപകാരപ്രദം ആകുന്നുണ്ട്. കൂടുതല്‍ വായിക്കാന്‍ അറിയാന്‍ ശ്രമിക്കുന്നു..
ReplyDeleteThank You Sanjeev Sreedharan
ReplyDelete