ഗോകർണ മഹാബലേശ്വരക്ഷേത്രം
മംഗലാപുരത്ത് നിന്നും 247 KM ദൂരത്ത് , ഉത്തര കന്നഡ ജില്ലയിൽ , അറബിക്കടലിന്റെ തീരത്താണ് ഗോകർണം. വശ്യ മനോഹരമായ ബീച്ചുകൾ ഈ തീരത്തിന്റെ മാത്രം പ്രത്യേകതയാണ്.
2011 നവംബർ മാസത്തിലാണ് ആദ്യമായി ഗോകർണത്തിലെത്തുന്നത്. ആത്മലിംഗമുള്ള ഒരേയൊരു ശിവ തീർത്ഥാടന കേന്ദ്രമാണ് 'ഗോകർണ മഹാബലേശ്വരക്ഷേത്രം'. ഏകദേശം 1500 വർഷത്തെ പഴക്കം ഈ ക്ഷേത്രത്തിനുണ്ടെന്നു കരുതുന്നു. രാവണൻ കൈലാസത്തിൽ നിന്നും കൊണ്ടുവന്നതാണീ ശിവലിംഗമെന്നു കരുതപ്പെടുന്നു. ദ്രാവിഡ ശിൽപ്പകലാ വൈദഗ്ദ്ധ്യത്തിനു ഉത്തമോദാഹരണമാണ് ഈ ക്ഷേത്രം.
മംഗലാപുരത്ത് നിന്നും 247 KM ദൂരത്ത് , ഉത്തര കന്നഡ ജില്ലയിൽ , അറബിക്കടലിന്റെ തീരത്താണ് ഗോകർണം. വശ്യ മനോഹരമായ ബീച്ചുകൾ ഈ തീരത്തിന്റെ മാത്രം പ്രത്യേകതയാണ്.
2011 നവംബർ മാസത്തിലാണ് ആദ്യമായി ഗോകർണത്തിലെത്തുന്നത്. ആത്മലിംഗമുള്ള ഒരേയൊരു ശിവ തീർത്ഥാടന കേന്ദ്രമാണ് 'ഗോകർണ മഹാബലേശ്വരക്ഷേത്രം'. ഏകദേശം 1500 വർഷത്തെ പഴക്കം ഈ ക്ഷേത്രത്തിനുണ്ടെന്നു കരുതുന്നു. രാവണൻ കൈലാസത്തിൽ നിന്നും കൊണ്ടുവന്നതാണീ ശിവലിംഗമെന്നു കരുതപ്പെടുന്നു. ദ്രാവിഡ ശിൽപ്പകലാ വൈദഗ്ദ്ധ്യത്തിനു ഉത്തമോദാഹരണമാണ് ഈ ക്ഷേത്രം.
സമചതുരത്തിലുള്ള സാളഗ്രാമ പീഠത്തിനുള്ളിലാണു ആത്മലിംഗം. സാളഗ്രാമത്തിന്റെ മദ്ധ്യത്തിലുള്ള ദ്വാരത്തിൽക്കൂടി നമുക്ക് ശിവലിംഗം സ്പർശിക്കാൻ സാധിക്കും. സ്വയം അഭിഷേകവും നടത്താം.
40 വർഷത്തിലൊരിക്കൽ, 'അഷ്ടബന്ധന കുംഭാഭിഷേകം' നടക്കുമ്പോൾ, ഈ ആത്മ ലിംഗം അഥവാ പ്രാണലിംഗം പുറത്തെടുക്കും.
40 വർഷത്തിലൊരിക്കൽ, 'അഷ്ടബന്ധന കുംഭാഭിഷേകം' നടക്കുമ്പോൾ, ഈ ആത്മ ലിംഗം അഥവാ പ്രാണലിംഗം പുറത്തെടുക്കും.
നമുക്ക് ഐതീഹ്യത്തിലേക്കു ഒന്ന് കടന്നു ചെല്ലാം ..
ലങ്കാധിപതി രാവണന്റെ മാതാവ് ഒരു തികഞ്ഞ ശിവ ഭക്ത ആയിരുന്നു. സ്വന്തം പുത്രന്റെ ഐശ്വര്യത്തിനു വേണ്ടി ദിവസവും ശിവലിംഗത്തിൽ പൂജ നടത്തിയിരുന്നു. ഈ ആരാധനയിൽ അസൂയ പൂണ്ട ദേവേന്ദ്രൻ പ്രസ്തുത ശിവലിംഗം മോഷ്ടിച്ച് കടലിൽ എറിഞ്ഞു.
തന്റെ ശിവ പൂജ മുടങ്ങിയതിൽ ദു:ഖിതയായ മാതാവ് ജലപാനം പോലുമില്ലാതെ നാളുകൾ കഴിച്ച് കൂട്ടി. മാതൃദു:ഖം കണ്ടു മനംനൊന്ത അസുരരാജാവ് മാതാവിനെ സമാധാനിപ്പിച്ചു. ' മാതേ.. ഞാൻ കൈലാസത്തിൽ പോയി അവിടുത്തേക്ക് ഭഗവാന്റെ ആത്മലിംഗം തന്നെ കൊണ്ട് വന്നു തരാം, എന്നെ പോകാനായി അനുവദിക്കൂ.' അങ്ങനെ മാതാവിന്റെ അനുഗ്രഹാശിസ്സുകൾ നേടി ലങ്കാധിപതി കൈലാസത്തിലേക്ക് തിരിച്ചു.
കൈലാസ താഴ്‌വരയിൽ ലങ്കാരാജൻ കൊടും തപസ്സ് ആരംഭിച്ചു. തന്റെ മധുരതരമായ ശബ്ദത്തിൽ ഭഗവാനെ സ്തുതിക്കാൻ തുടങ്ങി, അവസാനം 'ശിവതാണ്ഡവ സ്തോത്രവും' ചൊല്ലാൻ തുടങ്ങി. അതിനു ശേഷം ഭഗവത് പ്രീതിയ്ക്കു വേണ്ടി ഓരോരോ തലകൾ അറുത്ത് ഭഗവാന് സമർപ്പിച്ചു കൊണ്ടിരുന്നു. അവസാനത്തെ തലയും വെട്ടാൻ തുടങ്ങിയപ്പോൾ, രാവണന്റെ ഭക്തിയിൽ സന്തുഷ്ടനായ, മഹാദേവൻ പ്രത്യക്ഷപ്പെട്ട് വരം ചോദിച്ചു കൊള്ളുവാൻ പറഞ്ഞു. അസുര രാജാവ് ഭഗവാന്റെ 'ആത്മ ലിംഗം' തരുവാൻ അപേക്ഷിച്ചു. ഒപ്പം ഉമാദേവിയെപ്പോലെ സുന്ദരിയായ ഒരു ഭാര്യയേയും.
മഹാദേവൻ സ്വന്തം ഹൃദയത്തിൽ നിന്ന്, സൂര്യനെ പോലെ പ്രകാശിക്കുന്ന, 'ആത്മ ലിംഗം' പുറത്തെടുത്ത് രാവണനു നൽകിയിട്ട് പറഞ്ഞു ' പ്രതിഷ്ഠ നടത്തുവാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് അല്ലാതെ വേറെ എങ്ങും ഈ ആത്മലിംഗം വെയ്ക്കരുത് '.
ഉമാദേവിയെപ്പോലെ മറ്റൊരു സ്ത്രീ ഈ ലോകത്ത് ഇല്ലാത്തതിനാൽ മഹാദേവൻ ഉമാദേവിയെത്തന്നെ രാവണനു നല്കി. ദേവിയുടെ സൌന്ദര്യത്തിൽ മയങ്ങിപ്പോയ, മതിഭ്രമം മൂലം അന്ധനായിത്തീർന്ന, രാക്ഷസ രാജാവ് ദേവിയെ ചുമലിലേറ്റി 'ആത്മ ലിംഗവുമായി' ലങ്ക ലക്ഷ്യമാക്കി കൈലാസത്തിൽ നിന്ന് യാത്ര തിരിച്ചു.
ഇന്ദ്രലോകം നടുങ്ങി. ദേവീദേവൻമാരെല്ലാം പെട്ടെന്നുണ്ടായ ഈ സംഭവത്തിൽ ഭയ ചകിതരായി, പ്രത്യേകിച്ചും ശിവ പാർവതീ പുത്രൻമാരായ ഗണേശൻ, സുബ്രമഹ്ണ്യൻ , വീരഭദ്രൻ തുടങ്ങിയവർ. നിരാശരായ ഇവരെല്ലാവരും നന്ദികേശ്വരനേയും കൂട്ടി മഹാദേവനെ ചെന്ന് കണ്ടു. 'പരിഭ്രമിക്കേണ്ട കാര്യമൊന്നുമില്ല, എല്ലാം മഹാവിഷ്ണു നോക്കിക്കൊള്ളും', മഹാദേവൻ അവരെ ആശ്വസിപ്പിച്ചു.
ഉമാദേവി മഹാവിഷ്ണുവിനോട് സഹായം അഭ്യർത്ഥിച്ചു. മഹാവിഷ്ണു ഉടനടി ഒരു പ്രായം ചെന്ന ബ്രാഹ്മണന്റെ വേഷത്തിൽ, ഗോകർണത്ത് വച്ച് രാവണന്റെ മുൻപിൽ എത്തുകയും ചെയ്തു.
'ഈ സുന്ദരിയേയും തോളിൽ വഹിച്ചു കൊണ്ട് അങ്ങ് എങ്ങോട്ടാണ് പോകുന്നത് മഹാരാജാവേ..?' ബ്രാഹ്മണൻ രാവണനോടു ചോദ്യമെറിഞ്ഞു. 'കൈലാസാധിപതിയാണു ഈ സുന്ദരിയെ തനിക്കു നല്കിയതെന്നു' രാവണൻ ബ്രാഹ്മണനോട് പറഞ്ഞു.
കൗശലക്കരനായ ബ്രാഹ്മണന്റെ പുകഴ്ത്തലിൽ മയങ്ങിയ അസുരരാജാവ് തന്റെ സുന്ദരിയുടെ മനോഹര വദനം ബ്രാഹ്മണനെ കാണിക്കുവാനായി താഴേയ്ക്ക് ഇറങ്ങി വന്നു. ആ അഭിശപ്തനിമിഷം രാവണന്റെ മനോരാജ്യങ്ങൾ എല്ലാം തകർന്ന് തരിപ്പണമായി.
മഹാവിഷ്ണുവിന്റെ അത്ഭുതകരമായ, സമയോചിതമായ, ഇടപെടൽ മൂലം ദേവിയെ അദ്ദേഹം ഏറ്റവും വികൃതമായ, എല്ലും തോലുമായ, ബീഭത്സമായ ഒരു രൂപമാക്കി മാറ്റിയിരുന്നു. തിരിഞ്ഞു നോക്കി തന്റെ സുന്ദരിയെ ദർശിച്ച അസുര രാജാവ് ഞെട്ടിത്തരിച്ച്ചുപോയി. ബ്രാഹ്മണന്റെ കളിയാക്കലുകൾ സഹിക്കവയ്യാതെ രാവണൻ ദേവിയെ അവിടെ ഉപേക്ഷിച്ചു പോയതായി ചരിത്രം. മഹാവിഷ്ണുവിന്റെ അഭ്യർത്ഥനയെ തുടർന്നു ദേവി ഗോകർണത്ത് ഭദ്രകാളിയായി ഇപ്പോഴും തുടരുന്നുവെന്ന് ഐതീഹ്യം.
ആത്മലിംഗവുമായി പോയ രാവണൻ, ദേവേന്ദ്രന്റെ നിർദ്ദേശപ്രകാരം ബ്രാഹ്മണകുട്ടിയായി വേഷമിട്ട ഗണേശനെ കണ്ടുമുട്ടുന്നു. സന്ധ്യാവന്ദനത്തിനു സമയമായതിനാൽ, ആത്മലിംഗം കുട്ടിയെ ഏല്പ്പിച്ച് 'താൻ തിരിച്ചു വരുന്നതുവരെ, എന്ത് സംഭവിച്ചാലും ഈ ലിംഗം ഭൂമിയിൽ സ്പർശിപ്പിക്കരുതെന്നു' പറഞ്ഞിട്ട് സന്ധ്യാവന്ദനത്തിനു പോയി.
രാവണൻ പറഞ്ഞിരുന്ന സമയം കഴിഞ്ഞിട്ടും വരാതിരുന്നതിനാൽ, ഗണേശൻ മൂന്ന് പ്രാവശ്യം രാവണന്റെ പേര് ഉച്ചത്തിൽ വിളിച്ച് പറഞ്ഞിട്ട്, ആ 'ആത്മലിംഗം' ഭൂമിയിൽ ഉറപ്പിച്ചിട്ട് അപ്രത്യക്ഷമായി.
രാവണൻ തിരിച്ചു വന്നു, ഭൂമിയിൽ ഉറച്ചു പോയ ആത്മലിംഗം ഉയർത്താൻ ശ്രമിച്ചു. ആത്മലിംഗം അനങ്ങിയില്ല. വീണ്ടും വീണ്ടും ഉയർത്താൻ ശ്രമിച്ച് അവസാനം ബോധരഹിതനായി. അങ്ങനെ രാവണനാണു ആദ്യമായി ആത്മലിംഗത്തെ 'മഹാബലേശ്വരൻ' എന്ന് വിളിച്ചത്.
ഇതിനു വേറൊരു ഭാഷ്യം കൂടിയുണ്ട്....
ഗണേശൻ ഗോപാലകനായി വേഷമെടുത്തുവെന്നും ആത്മലിംഗം ഭൂമിയിൽ ഉറപ്പിച്ചിട്ട് തന്റെ പശുക്കളുമായി അപ്രത്യക്ഷനായി എന്നും സന്ധ്യാവന്ദനത്തിനു പോയ രാവണൻ തിരിച്ചു വന്നപ്പോൾ ഗോപാലകനെ കാണാതെ അവിടെയെല്ലാം അന്വേഷിച്ച് നടന്നുവെന്നും , ഒടുവിൽ ഭൂമി പിളർന്ന് അന്തർദ്ധാനം ചെയ്തു കൊണ്ടിരുന്ന ഒരു പശുവിനെ മാത്രം കാണുകയും ഓടിചെന്നപ്പോൾ പശുവിന്റെ ചെവിയിൽ പിടി കിട്ടിയെന്നും ബാക്കിയുള്ള പശുവിന്റെ ശരീരം അപ്രത്യക്ഷമായെന്നും ചരിത്രം. ഒടുവിൽ പശുവിന്റെ ചെവി കയ്യിൽ പിടിച്ചു കൊണ്ട് രാവണൻ നില്ക്കുന്ന ഒരു 'ക്ളോസപ്പോടു' കൂടി ഐതീഹ്യം അവസാനിക്കുകയാണ്.
പശുവിന്റെ ചെവി = ഗോ + കർണാ, അങ്ങനെ പുതിയ ഒരു പേരും ഉണ്ടായി 'ഗോകർണം'.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട 275 ശിവക്ഷേത്രങ്ങളിലൊന്നാണ് 'ഗോകർണം മഹാബലേശ്വര ക്ഷേത്രം'. (275 Holy Abodes of Lord Siva revered in the verses of Saiva Nayanars).
പഞ്ചഭൂത ക്ഷേത്രങ്ങളിൽ 'കാഞ്ചിപുരം ഏകാമ്രേശ്വര ' ക്ഷേത്രത്തോടൊപ്പം 'ഗോകർണ മഹാബലേശ്വര' ക്ഷേത്രവും 'ഭൂമി' തത്വത്തെ പ്രതിനിധാനം ചെയ്യുന്നു എന്ന് ഒരഭിപ്രായം ഉണ്ട്.
കർണാടകയിലെ ഏഴ് മുക്തി ക്ഷേത്രങ്ങളിൽ (പരശുരാമ ക്ഷേത്രങ്ങൾ) ഒന്നാണ് 'ഗോകർണം മഹാബലേശ്വര ക്ഷേത്രം'. ശിവരാത്രിയാണു ഇവിടുത്തെ പ്രധാനപെട്ട ഉത്സവം. ശിവരാത്രി ഉത്സവത്തിനു നടത്താറുള്ള 'രഥ യാത്ര' വളരെ പ്രസിദ്ധമാണ്. പിതൃതർപ്പണത്തിനു ഏറ്റവും പ്രാധാന്യമുള്ള ക്ഷേത്രം കൂടിയാണിത്.
ചെങ്ങന്നൂർ ടെമ്പിൾ ഗ്രൂപ്പിൽ ഈ യാത്രാവിവരണത്തെക്കുറിച്ചു നടന്ന ചർച്ചകൾ:
[https://www.facebook.com/groups/ChengannurTemple/permalink/10151965432276241/]
No comments:
Post a Comment