കേരളത്തിലെ ക്ഷേത്രങ്ങളിൽ തന്ത്രത്തിനാണ് പ്രാധാന്യം. ഒരു ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയ ബിംബത്തിൽ പരിപൂർണമായ ചൈതന്യം നിലനിർത്തുക എന്നതാണ് തന്ത്രക്രിയയുടെ ഉദ്ദേശം.
താന്ത്രിക വിധി അനുസരിച്ച് ഹൃദയ കമലത്തിന് കൂടുതൽ പ്രാധാന്യം ഉണ്ട് . അതുകൊണ്ടാണ് പൂജാസമയത്ത് പ്രണവം ചൊല്ലി ഒരു പൂവ് ഹൃദയത്തിൽ ആരാധിച്ച് ഭഗവാന് അർപ്പിക്കുന്നത്. കുണ്ഡലിനി ശക്തിയെ ഉണർത്തി കൈകളിലേക്കാവാഹിച്ചാണ് ദ്രവ്യം ഭഗവാന് സമർപ്പിക്കേണ്ടത്.
ഹൃദയകമലം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ എട്ട് ചക്രങ്ങളിലൊന്നായ അനാഹത ചക്രമാണ് . അനാഹത ചക്രം നെഞ്ചിനുള്ളിൽ സ്ഥിതി ചെയ്യുന്നു. ഭഗവാന്റെ ദിവ്യ ചൈതന്യം പുരുഷന്മാരായ ഭക്തരിലേക്ക് പ്രവേശിക്കുന്നത് നെഞ്ചിനുള്ളിലെ അനാഹത ചക്രത്തിലൂടെയാണ് . അതുകൊണ്ടാണ് പുരുഷന്മാർ മേൽ വസ്ത്രം ധരിക്കരുതെന്ന് പറയുന്നത്.
|
അനാഹത ചക്രം
|
സ്ത്രീകളിൽ ഭഗവാന്റെ ദിവ്യ ചൈതന്യം പ്രവേശിക്കുന്നത് ആഞ്ജാ ചക്രത്തിലൂടെയാണ് . ആഞ്ജാ ചക്രം പുരിക മദ്ധ്യത്തിൽ തലക്കുള്ളിൽ സ്ഥിതി ചെയ്യുന്നു. അതിനാൽ അവർ മേൽ വസ്ത്രം മാറ്റേണ്ട ആവശ്യമില്ല.
കാലം കഴിഞ്ഞപ്പോൾ കേരളത്തിൽ ഇത് ഒരു ക്ഷേത്ര ആചാരത്തിന്റെ ഭാഗമായി. മേൽ വസ്ത്രം ധരിച്ച് ക്ഷേത്രത്തിനകത്ത് കയറിയാൽ ചൈതന്യം മുഴുവൻ നമുക്ക് കിട്ടില്ല . തടസ്സം നേരിടും എന്ന് മാത്രം.
തമിഴ് നാട്ടിലും മറ്റു സ്ഥലങ്ങളിലും Yogic Concepts ആണ് കണ്ടു വരുന്നത്. അവിടെ അനാഹത ചക്രത്തിനല്ല, അഞ്ജാ ചക്രത്തിന് കൂടുതൽ പ്രാധാന്യം കൊടുത്തിരിക്കുന്നു. അതിനാൽ അവിടെ ദിവ്യ ചൈതന്യം പുരുഷനിലും സ്ത്രീയിലും പ്രവേശിക്കുന്നതു 'ആഞ്ജാ' ചക്രത്തിലൂടെയാണ് .
|
ആഞ്ജാ ചക്രം
|
'ആഞ്ജാ ചക്രം' ഭ്രൂമദ്ധ്യത്തായതിനാൽ ആ ക്ഷേത്രങ്ങളിൽ മേൽ വസ്ത്രം ധരിച്ച് കൊണ്ട് അകത്ത് കയറാം.
No comments:
Post a Comment